ഇന്ന് അധ്യാപകദിനം

0

ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

അതിജീവനത്തിന്റെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് വിദ്യാര്‍ത്ഥികളും ഒപ്പം അധ്യാപകരും. അഞ്ചു മുതല്‍ 17 വയസ്സിനിടയില്‍ ഒരു വിദ്യാര്‍ഥി ഏതാണ്ട് 25,000 മണിക്കൂര്‍ കലാലയത്തില്‍ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഭാവിജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കപ്പെടുന്ന കാലം.

അവിടെ അധ്യാപകന്‍ ഉറപ്പുള്ള നിലപാടുതറയാണ്. വിദ്യാര്‍ത്ഥിയിലെ ജ്വലിക്കുന്ന വ്യക്തിയെ ഊതിക്കാച്ചിയെടുക്കണം. അവരെ ആകാശത്തോളവും അതിനപ്പുറവും സ്വപ്നം കാണുന്നവരാക്കി തീര്‍ക്കണം. ഡോ. എസ് രാധാകൃഷ്ണന്റെ ജീവിതം അധ്യാപകര്‍ക്കെന്നും വഴികാട്ടിയാണ്. അധ്യാപനം കേവലം തൊഴിലല്ല. സമര്‍പ്പണമാണ്. സമൂഹത്തിന്റെ നിലവാരം അധ്യാപകന്റെ നിലവാരത്തെക്കാള്‍ ഉയരില്ലെന്ന് പറയുന്നതും അതുകൊണ്ടു തന്നെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!