ഇ പോസ് മെഷീന്‍ തകരാര്‍: റേഷന്‍ കടകള്‍ ഇന്നും നാളെയും തുറക്കില്ല

0

ഇപോസ് മെഷീനുകളുടെ സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍കടകള്‍ ഇന്നും നാളെയും തുറക്കില്ല.ഈ മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് മെയ് അഞ്ചുവരെ വാങ്ങാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

 

ഏപ്രില്‍ 29, മെയ് 2, 3 തീയതികളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഈ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്.എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഏപ്രില്‍ 29, മെയ് 2, 3 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ ഏഴു മണി വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.സെര്‍വര്‍ തകരാറ് പരിഹരിക്കാന്‍ വെള്ളിയാഴ്ച വരെയാണ് ഹൈദരാബാദ് എന്‍ഐസി സമയം ആവശ്യപ്പെട്ടിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!