മുഖത്തെ ദ്വാരങ്ങള്‍ക്കു പരിഹാരമിതാ

0

പലരുടേയും മുഖത്ത് ഇത്തരത്തിലുള്ള വ്യക്തമായിക്കാണും വിധത്തിലെ ദ്വാരങ്ങളും കുഴികളുമെല്ലാം കാണാം. സ്‌ട്രെസ്, പാരമ്പര്യം, കൂടുതല്‍ നേരം സൂര്യപ്രകാശമേല്‍ക്കുക, പ്രായമേറുമ്പോള്‍ ചര്‍മത്തിനു മുറുക്കം കുറയുക തുടങ്ങിയവയെല്ലാം ഇതിനുള്ള ചില കാരണങ്ങളാണ്.

സൗന്ദര്യത്തിന് ഒരു നെഗറ്റീവ് മാര്‍ക്കു തന്നെയാണ് ഇത്തരം കുഴികള്‍. ഇവയില്‍ അഴുക്കുകളും എണ്ണയും അടിഞ്ഞു കൂടാനും ഇതുവഴി മുഖത്തുരുവിനുള്ള സാധ്യതകള്‍ ഏറുകയും ചെയ്യുന്നു.
മുഖത്തെ ഇത്തരത്തിലുള്ള കുഴികള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്, തികച്ചും പ്രകൃതിദത്ത വഴികള്‍. ഇവയെക്കുറിച്ചറിയൂ.തക്കാളി മുറിച്ചു മുഖത്തുരസുന്നത് നല്ല വഴിയാണ്. ഇത് അല്പനേരം മസാജ് ചെയ്ത ശേഷം ഒരു മണിക്കൂര് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില് കഴുകി പിന്നീട് തണുത്ത വെള്ളത്തിലും കഴുകണം. അടുപ്പിച്ചു രണ്ടാഴ്ച ചെയ്യുക.

2 ടേബിള് സ്പൂണ് ബേക്കിംഗ് സോഡ, ഒരു ടേബിള് സ്പൂണ് വെള്ളം എന്നിവ കലര്ത്തി പേസ്റ്റാക്കി മുഖത്തു പുരട്ടി കാല് മണിക്കൂര് കഴിയുമ്പോള് കഴുകിക്കളയുക. 3 ടേബിള് സ്പൂണ് മോരില് അര ടീസ്പൂണ് ഉപ്പിട്ടു മുഖത്തു പുരട്ടി അല്പം കഴിയുമ്പോള് തണുത്ത വെള്ളത്തില് കഴുകാം. 2 ടേബിള് സ്പൂണ് ബ്രൗണ് ഷുഗര്, 1 ടേബിള് സ്പൂണ് ഒലീവ് ഓയില് എന്നിവ കലര്ത്തി മുഖത്തു സ്ക്രബ് ചെയ്യുക. അല്പം കഴിഞ്ഞു കഴുകാം. കുക്കമ്പര് ജ്യൂസ്,

പനിനീര് എന്നിവ കലര്ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള് കഴുകുന്നതും ഗുണം ചെയ്യും. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത്, 2 ടേബിള്സ്പൂണ് പനിനീര് എന്നിവ കലര്ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള് കഴുകാം.

ഒരു ടേബിള്സ്പൂണ് ചന്ദനപ്പൊടി, ഒരു ടീസ്പൂണ് മഞ്ഞള്പ്പൊടി, ഒരു ടേബിള്സ്പൂണ് പനിനീര് എന്നിവ കലര്ത്തി മുഖത്തു പുരട്ടാം. ഇത് അല്പം കഴിയുമ്പോള് കഴുകിക്കളയാം.

Leave A Reply

Your email address will not be published.

error: Content is protected !!