കടുവയ്ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു

0

ബത്തേരി ചീരാലില്‍ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. കഴമ്പ്കുന്ന്, നമ്പികൊല്ലി, ചീരാല്‍ എന്നിവിടങ്ങളില്‍ ഇറങ്ങിയ കടുവയെ കെണിയിലാക്കാനുള്ള ശ്രമം വനപാലകര്‍ തുടരുകയാണ്.ഇന്നലെ രാവിലെ ചീരാല്‍ പാചകവാതക ഗോഡൗണിനു സമീപം കടുവയെ കണ്ടിരുന്നു. കൂടുകള്‍ സ്ഥാപിച്ച രണ്ടിടത്തും നിരീക്ഷണമുണ്ട്. കടുവയെ നിരീക്ഷിക്കുന്നതിനായി ചീരാലിലെ വിവിധ പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!