യൂത്ത് കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരം

0

മഴയത്തും ചേരാത്ത ആവേശവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം. മാനന്തവാടി ടൗണില്‍ നടന്ന സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും കോര്‍പ്പറേറ്റുകള്‍ക്ക് വേി മോദി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുകയാണെന്നും അഡ്വ: രാമേശ് കുമാര്‍ കോരി ചൊരിയുന്ന മഴയത്തും പ്രതിഷേധത്തിന്റെ തീജ്വാലയില്‍ തന്നെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കനത്ത് പെയ്യുന്ന മഴയെ ചെറുകാന്‍ പ്ലാസ്റ്റിക് കുരമ്പകള്‍ ചൂടി ചക്ര സ്തംഭന സമരത്തില്‍ പ്രവര്‍ത്തകര്‍ പങ്കാളികളായി. ഗാന്ധി പാര്‍ക്കിനു സമീപം ഗ്രേസ് ജംഗഷനിലായിരുന്നു സമരം.ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇന്ത്യന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളു ടെ വില കുറയാത്തത് കോര്‍പ്പറേറ്റ് സംരക്ഷണമാണ് മോദിയുടെ ലക്ഷ്യമെന്ന് തെളിയിരുന്നതാണെന്നും സംസ്ഥാന സെക്രട്ടറി അഡ്വ: രാമേശ് കുമാര്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി പയ്യംമ്പള്ളി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം അന്‍ഷാദ് മാട്ടുമ്മല്‍ അദ്ധ്യക്ഷത വഹിച്ചൂ, പി.ടി. മുത്തലിബ്, എല്‍ബിന്‍ മാത്യു, മുസ്തഫ എറമ്പയില്‍, സി.എച്ച്.സുഹൈര്‍ ,പ്രിയേഷ് തോമസ്, ഷിഹാബ് ചാമകാലയില്‍, ജിതിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!