ജില്ലയില്‍ സ്‌കൂള്‍ ദുരന്തനിവാരണ ക്ലബ്ബുകള്‍ക്ക് തുടക്കമായി. ജില്ലയിലെ 198 ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലായി 6000ത്തോളം കുട്ടികളാണ് ക്ലബ്ബില്‍ അംഗങ്ങളായിരിക്കുന്നത്. ദുരന്തങ്ങളെപറ്റി കൃത്യമായി ധാരണ ഉണ്ടാക്കുന്ന തരത്തില്‍ പഠനഭാഗങ്ങള്‍ നല്‍കുകയും അതോടൊപ്പം സാധ്യമായ പരിപാടികളും, സ്ഥല സന്ദര്‍ശനങ്ങളും നടത്തി വിദ്യാര്‍ഥികളെ ദുരന്തനിവാരണത്തില്‍ അവബോധമുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്താദ്യമായാണ് സ്‌കൂള്‍ തലങ്ങളില്‍ ദുരന്തനിവാരണ ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്.
ക്ലബ്ബുകളുടെ ഉദ്ഘാടനം റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ ഒണ്‍ലൈനായി നിര്‍വ്വഹിച്ചു.എംഎല്‍എ ഒ ആര്‍ കേളു അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ ഗീത ഐ എ എസ്, നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, ബ്ലോക്ക് പഞ്ചാ്യത്ത് പ്രസിഡണ്ട് സി അസൈനാര്‍, ഡിഎംഒ, ഡെപ്യൂട്ടി കലക്ടര്‍, അധ്യാപകര്‍ അടക്കം നിരവധിയാളുകള്‍ സംസാരിച്ചു.
വയനാട് ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്ത ലഘൂകരണ പദ്ധതികളുടെ ഭാഗമായാണ് സ്‌കൂള്‍ ദുരന്ത നിവാരണ ക്ലബ്ബിന് തുടക്കം കുറിച്ചിരിച്ചിക്കുന്നത്. ജില്ലയിലെ 198 ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളിലും നിന്നായി 40 കുട്ടികള്‍ വരെ ഉള്‍പ്പെടുത്തിയാണ് ക്ലബ്ബുകള്‍ രൂപീകരിച്ചിരിക്കുന്നത്. ഇതിനോടകം ജില്ലയില്‍ 6000ത്തോളം കുട്ടികള്‍ ക്ലബ്ബുകളില്‍ അംഗങ്ങളായിക്കഴിഞ്ഞു.ഓരോ മാസവും ഒരു പ്രത്യേക വിഷയത്തില്‍ സെമിനാര്‍, ക്ളാസുകള്‍ സന്ദര്‍ശനം മുതലായ നടത്തിയും വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് ദുരന്ത നിവാരണത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ തക്കവണ്ണം പര്യാപ്തമാക്കുന്നതിന് ഈ ക്ലബിലൂടെയുടെയുള്ള പ്രവര്‍ത്തനം വിദ്യാര്‍ഥികളെ സഹായിക്കും.
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളെയും കോര്‍ത്തിണക്കി ദുരന്ത നിവാരണ യഞ്ജങ്ങളില്‍ ചെറുപ്രായത്തില്‍ തന്നെ അഭിരുചി വളര്‍ത്തുന്നതിനും, ഇടപെടലുകളും, തയ്യാറെടുപ്പുകളും നടത്തുന്നതിനും പ്രാപ്തരാക്കുന്നതിന് സഹായകകരമാവുന്ന തരത്തിലാണ് ഡി എം ക്ളബിന്റെ പ്രവര്‍ത്തനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉത്തരം ഒരു ദുരന്ത ലഘൂകരണ പദ്ധതി രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. ക്ലബ്ബിന് ആവശ്യമായ പ്രത്യേക ഗൈഡ്ബുക്ക്, പാഠ്യഭാഗങ്ങള്‍, ചാര്‍ജ് ഓഫിസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം, ക്ലബ്ബ് എങ്ങനെ പ്രവര്‍ത്തിക്കും തുടങ്ങി വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളുകള്‍ക്കും, റെയിന്‍ ഗേജ്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ ക്ലബ് തുടങ്ങുന്ന മുറയ്ക്ക് കൈമാറുകയും, ഡി എം ക്ളബില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള യൂണിഫോമും നല്‍കും.