അമ്പലവയലിലെ റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. അമ്പലവയലില്‍ രണ്ട് മാസം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍ നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന റിസോര്‍ട്ട് ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.വയനാട് സ്വദേശികളായ ഷിധിന്‍, ജോജോ കുര്യാക്കോസ്, വിജയന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.