some_text

ആവശ്യമുള്ള സാധനങ്ങള്‍:

തൈര് -നാല് കപ്പ്
ചേന -250ഗ്രാം-ചെറിയ കഷണങ്ങളാക്കിയത്
ഏത്തപ്പഴം – ഒരെണ്ണം- ചെറിയ കഷണങ്ങളാക്കിയത്
പച്ചമുളക് – അഞ്ചെണ്ണം -നെടുകെ പിളര്‍ന്നത്
തേങ്ങ – ഒരെണ്ണം
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കറിവേപ്പില – രണ്ടില
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
കടുക് – ഒരു സ്പൂണ്‍
വറ്റല്‍ മുളക് – രണ്ടെണ്ണം കഷണങ്ങളാക്കിയത്
ഉലുവ – അര സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചേന, ഏത്തപ്പഴം, പച്ചമുളക്, എന്നിവ മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് അല്പം വെള്ളത്തില്‍ വേവിക്കുക. അധികം വെള്ളം ചേര്‍ക്കാതെ തേങ്ങ ജീരകവും പച്ചമുളകും ചേര്‍ത്ത് നന്നായി അരക്കുക. കഷണങ്ങള്‍ വെന്തു വരുമ്ബോള്‍ തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കുക. അരപ്പ് നന്നായി തിളക്കുമ്ബോള്‍ അതിലേക്കു തൈര് ഒഴിക്കുക. ഒന്നു കുറുകുന്നതുവരെ നന്നായി ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കുമ്ബോള്‍ കടുക്, ഒരു നുള്ള് ജീരകം, ഉലുവ, രണ്ട് വറ്റല്‍ മുളക് , കറിവേപ്പില എന്നിവ ഇട്ട് താളിക്കുക.

some_text

LEAVE A REPLY

Please enter your comment!
Please enter your name here