എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

0

348 ഗ്രാം എം.ഡി.എം.എയുമായി ഈ മാസം ആറിന് മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും രണ്ട് യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം, എടപ്പാള്‍, താണിക്കപറമ്പില്‍ വീട്ടില്‍, കിരണ്‍(31)നെയാണ് മീനങ്ങാടി പോലീസ് കര്‍ണാടകയിലെ കൃഷ്ണഗിരിയില്‍ നിന്ന് വ്യാഴാഴ്ച പിടികൂടിയത്. വില്‍പനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി കണ്ണൂര്‍, തലശ്ശേരി, സുഹമ മന്‍സില്‍ ടി.കെ. ലാസിം(26), പാലക്കാട് മണ്ണാര്‍ക്കാട്, പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ്(24) എന്നിവരെയാണ് നേരത്തെ പിടികൂടിയത്.

മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുത്തത്. കിരണിന് വില്‍ക്കാന്‍ വേണ്ടി ബാംഗ്ലൂരിലുള്ള നൈജീരിയക്കാരനില്‍ നിന്നാണ് മൂന്ന് ലക്ഷത്തോളം രൂപക്ക് ഇവര്‍ എം.ഡി.എം.എ വാങ്ങിയത്. മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പ്രവീണ്‍, ചന്ദ്രന്‍, സി.പി.ഒ കെ.പി. ഷഹഷാദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!