Sign in
Sign in
Recover your password.
A password will be e-mailed to you.
കണ്ണന്‍കാട് പാലത്തിനടിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
ചീരാല്‍ നമ്പ്യാര്‍കുന്ന് കണ്ണന്‍കാട് പാലത്തിനടിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നമ്പിക്കൊല്ലിയിലെ കൊട്ടനെയ്ത്ത് തൊഴിലാളി മുത്തുവാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
പാല്‍വെളിച്ചത്ത് കുരങ്ങ് ശല്യം രൂക്ഷം
പാല്‍വെളിച്ചം പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാകുന്നു. അളില്ലാത്ത വീടുകളില്‍ ഓടുപൊളിച്ച് വീടിനുള്ളില്‍ കയറി പാകം ചെയ്ത ഭക്ഷണസാധനങ്ങളും വിട്ടു ഉപകരണങ്ങളും നശിപ്പിക്കുന്നത് പതിവാവുകയാണ്.പാല്‍ വെളിച്ചം കുണ്ടുക്കാട്ടില്‍ കൃഷ്ണന്റെ വീട്ടില്‍ കയറി…
ദ്വിദിന മതപ്രഭാഷണത്തിന് വെള്ളമുണ്ടയില്‍ തുടക്കമായി
സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍, എസ്‌കെഎസ്എസ്എഫ് സഹചാരി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന. ദ്വിദിന മതപ്രഭാഷണത്തിന് വെള്ളമുണ്ടയില്‍ തുടക്കമായി. പരിപാടി എം ഹസന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി യുടെ…
വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ക്കുനേരെ ഹര്‍ത്താലനുകൂലികളുടെ കയ്യേറ്റശ്രമം
വയനാട് വിഷന്‍ പടിഞ്ഞാറത്തറ റിപ്പോര്‍ട്ടര്‍ സിജു സാമുവലിനു നേരെയാണ് കാവുമന്ദത്ത് വെച്ച് കയ്യേറ്റശ്രമമുണ്ടായത്.പടിഞ്ഞാറത്തറയില്‍ നടന്ന ഹര്‍ത്താല്‍ അനുകൂല പ്രതിഷേധ പരിപാടികള്‍ ചിത്രീകരിച്ചതിന് ശേഷം കല്‍പ്പറ്റയിലേക്ക് വരുന്ന വഴിയാണ്…
ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കുടുംബശ്രീ സംയോജന പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുങ്കര അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ…
വിജിലന്റ് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കി
കുടുംബശ്രീ എടവക സി.ഡിഎസിന്റെ കീഴിലുള്ള വിജിലന്റ് ഗ്രൂപ്പുകള്‍ക്കള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുങ്കര അധ്യക്ഷത വഹിച്ചു.…
വാഹനാപകടത്തില്‍ കമ്പളക്കാട് സ്വദേശി മരിച്ചു
മുക്കത്ത് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് കമ്പളക്കാട് സ്വദേശിയായ യുവാവ് മരിച്ചു .കമ്പളക്കാട് സ്വദേശി താഴേക്കണ്ടി ഫെബിന്‍ ബാബു (29)ആണ് മരിച്ചത് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം.
നബിദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി
എരുമത്തെരുവ് ജുമാമസ്ജിദില്‍ നബിദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. മഹല്ല് പ്രസിഡണ്ട് കണ്ടെങ്കില്‍ സൂപ്പി ഹാജി പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. 3 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ തറക്കല്ലിടല്‍ നടത്തി
മാനന്തവാടി വികസന സമിതി നിര്‍മ്മിച്ച് നല്‍കുന്ന പ്രളയത്തില്‍ തകര്‍ന്ന 4 വീടുകളുടെ തറക്കല്ലിടല്‍ നടത്തി. മാനന്തവാടി താഴെയങ്ങാടിയില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ലളിത, റസാക്ക്, അമ്മാളു അമ്മ എന്നിവരുടെ വീടുകളും തലപ്പുഴയില്‍ തകര്‍ന്ന…
റോഡിനോടുള്ള അവഗണന യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
മാനന്തവാടി: കണ്ടത്തുവയല്‍ റോഡിനോടുള്ള അവഗണന എടവകയില്‍ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. അവഗണന ഒ.ആര്‍. കേളു എം.എല്‍.എയുടെ പിടിപ്പുകേടാണെന്നും യു.ഡി.എഫ്. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. റോഡ് ഗതാഗതയോഗ്യമാക്കാന്‍ എം.എല്‍.എ. മുന്‍കൈ…