വിജിലന്റ് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കി
കുടുംബശ്രീ എടവക സി.ഡിഎസിന്റെ കീഴിലുള്ള വിജിലന്റ് ഗ്രൂപ്പുകള്‍ക്കള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുങ്കര അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രിയ ചടങ്ങില്‍ സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍, സ്നേഹിത സര്‍വ്വീസ് പ്രൊവൈഡര്‍ ബിനി, നിര്‍ഭയ ടീം അംഗങ്ങളായ ബബിത, ഷൈന തുടങ്ങിയവര്‍ ക്ലാസെടുത്തു.