വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ക്കുനേരെ ഹര്‍ത്താലനുകൂലികളുടെ കയ്യേറ്റശ്രമം

0

വയനാട് വിഷന്‍ പടിഞ്ഞാറത്തറ റിപ്പോര്‍ട്ടര്‍ സിജു സാമുവലിനു നേരെയാണ് കാവുമന്ദത്ത് വെച്ച് കയ്യേറ്റശ്രമമുണ്ടായത്.പടിഞ്ഞാറത്തറയില്‍ നടന്ന ഹര്‍ത്താല്‍ അനുകൂല പ്രതിഷേധ പരിപാടികള്‍ ചിത്രീകരിച്ചതിന് ശേഷം കല്‍പ്പറ്റയിലേക്ക് വരുന്ന വഴിയാണ് കാവുമന്ദത്ത് വെച്ച് 30 ഓളം പേരടങ്ങുന്ന സംഘം സിജുവിനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്തത്. സിജുവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും നേരെത്തെ ചിത്രീകരിച്ച പ്രതിഷേധ പരിപാടികളുടേതടക്കം ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.ഇതിനിടെ സിജുവിനെ കയ്യേറ്റം ചെയ്യുന്നത് ചിത്രീകരിച്ച സുഹൃത്തിന്റെ മൊബൈല്‍ പിടിച്ചുവാങ്ങി നിലത്തെറിയുകയും ബലമായി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.മാധ്യമ പ്രവര്‍ത്തകനു നേരെയുണ്ടായ അക്രമ സംഭവത്തില്‍ പ്രതിഷേധവുമായി രാഷ്ടീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.സിജുവിനെ കഴുത്തിന് പിടിച്ച് തള്ളുകയും കേട്ടാലറയ്ക്കുന്ന വിധം അസഭ്യം പറയുകയും ചെയ്തു.തങ്ങളെ തല്ലിയത് ചാനലില്‍ വിളിച്ച് പറയണമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.സംഘത്തിലുണ്ടായിരുന്നത് ബിജെപി,ആര്‍എസ്എസ്,യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്നു.പോലീസ് എത്തിയാണ് സിജുവിനെയും സുഹൃത്തിനെയും രക്ഷപെടുത്തിയത്.അകാരണമായി പ്രദേശിക മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെയുണ്ടായ അക്രമണം പ്രതിഷോധാര്‍ഹമെന്ന് എംഎല്‍എ സി.കെ ശശീന്ദ്രനും റിപ്പോര്‍ട്ടര്‍ക്ക് നേരെയുണ്ടായ ആക്രമണ സംഭവങ്ങള്‍ കാടത്തമെന്ന് കെപിസിസി കെ.എല്‍ പൗലോസും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമ സംഭവങ്ങള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!