കാട്ടുപന്നി ആക്രമണം;മദ്ധ്യവയസ്‌കന് പരിക്കേറ്റു
അമ്പലവയല്‍ ചെറുവയല്‍ ഉന്നതിയിലെ ശ്രീധരനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം ജോലിക്കുപോകുന്നതിനിടെ വീടിന് സമീപത്ത് വെച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്.ഇതിനിടയില്‍ ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കാട്ടുപന്നിയെ തുരത്തിയതിനാലാണ് ശ്രീധരന്‍ രക്ഷപ്പെട്ടത്.കൈക്കും കാലിനും പരിക്കേറ്റ ശ്രീധരനെ അമ്പലവയല്‍ പ്രാഥമിക ആരോഗ്യത്തിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.