പാല്‍വെളിച്ചത്ത് കുരങ്ങ് ശല്യം രൂക്ഷം
പാല്‍വെളിച്ചം പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാകുന്നു. അളില്ലാത്ത വീടുകളില്‍ ഓടുപൊളിച്ച് വീടിനുള്ളില്‍ കയറി പാകം ചെയ്ത ഭക്ഷണസാധനങ്ങളും വിട്ടു ഉപകരണങ്ങളും നശിപ്പിക്കുന്നത് പതിവാവുകയാണ്.പാല്‍ വെളിച്ചം കുണ്ടുക്കാട്ടില്‍ കൃഷ്ണന്റെ വീട്ടില്‍ കയറി കുരങ്ങുകള്‍ ഭക്ഷണ സാധനങ്ങളും വിട്ടുഉപകരണങ്ങളും കിടക്കയും തുണികളും നശിപ്പിച്ചു.കുരങ്ങ് ശല്യത്തിന് പരിഹാരവും ഉന്നത വനപാലകര്‍ എത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് എത്തിയ വനപാലകരെ ഉപരോധിച്ചു.