റോഡിനോടുള്ള അവഗണന യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
മാനന്തവാടി: കണ്ടത്തുവയല്‍ റോഡിനോടുള്ള അവഗണന എടവകയില്‍ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. അവഗണന ഒ.ആര്‍. കേളു എം.എല്‍.എയുടെ പിടിപ്പുകേടാണെന്നും യു.ഡി.എഫ്. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. റോഡ് ഗതാഗതയോഗ്യമാക്കാന്‍ എം.എല്‍.എ. മുന്‍കൈ എടുത്തില്ലെങ്കില്‍ എം.എല്‍.എ. ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യു.ഡി.എഫ്. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എടവക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കമ്മന മോഹനന്‍, കണ്‍വീനര്‍ അബ്ദുള്ള വള്ളിയോട്ട്. യു.ഡി.എഫ് നേതാക്കളായ ജോര്‍ജ്ജ് പടകൂട്ടില്‍, ഉഷാ വിജയന്‍, പി.വി സമദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.