നെന്മേനി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി

തൊഴിലുറപ്പു ജോലി ചെയ്യാതെ ഒപ്പിട്ട് പണം കൈപ്പറ്റിയ നെന്മേനി ഗ്രാമ പഞ്ചായത്തംഗം എം.എം ജോര്‍ജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നെന്മേനി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ…

മൈസൂരില്‍ യുവാവ് മരണപ്പെട്ടു

മൈസൂരില്‍ ട്രെയിന്‍ തട്ടി ചീരാല്‍ സ്വദേശി മരണപ്പെട്ടതായി സൂചന. വെണ്ടോല്‍ പാണ്ടിയത്ത് വിമുക്ത ഭടന്‍ അശോകന്റെ മകന്‍ ആഷിഷ് (26) ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇയാള്‍ ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ്.

സമരത്തിനൊരുങ്ങി കോഫിഗ്രോവേഴ്സ് അസോസിയേഷന്‍

കല്‍പ്പറ്റ: ജില്ലയിലെ കാപ്പി കര്‍ഷകരോടുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കോഫിഗ്രോവേഴ്സ് അസോസിയേഷന്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാപ്പികര്‍ഷകരുടെ കടങ്ങള്‍…

അവകാശ കമ്മീഷന്‍ ചെയര്‍മാനായി മലയാളി വൈദികന്‍

മാനന്തവാടി: കര്‍ണാടകയിലെ കുട്ടികളുടെ അവകാശ കമ്മീഷന്റെ ചെയര്‍മാനായി മലയാളി വൈദികന്‍ റവ.ഫാ ഡോ ആന്റണി സെബാസ്റ്റ്യന്‍ നിയമിതനായി. കുറ്റവാളികളായ കുട്ടികളുടെയും തെരുവു കുട്ടികളുടെയും അവകാശ സംരക്ഷകനായി പ്രവര്‍ത്തിച്ചു വരുന്ന ഇ.സി.എച്ച്.ഒ സംഘടനയുടെ…

എന്‍.ഡി.എ യോഗം ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു

പുല്‍പ്പള്ളി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും അധിക്ഷേപിക്കുന്ന ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ പുല്‍പ്പള്ളി പഞ്ചായത്ത്…

സംസ്ഥാന മത്സരങ്ങളില്‍ എ ഗ്രേഡോടെ ഹൃദ്യ

കണ്ണൂരില്‍ നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ ജ്യോമട്രിക്കല്‍ ചാര്‍ട്ട് മത്സരത്തില്‍ എ ഗ്രേഡും ആലപ്പുഴയില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ അക്ഷരശ്ശോക മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി ഹൃദ്യ പി കെ. തൊണ്ടര്‍നാട് എം.റ്റി.ഡി.എം.എച്ച്.എസ്…

അറബി പദ്യം ചൊല്ലലില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവുമായി രഹ്‌ന നൗറിന്‍

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ അറബി പദ്യം ചൊല്ലലില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി രഹ്‌ന നൗറിന്‍. മുണ്ടേരി ജി.വി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ഇത് രണ്ടാം തവണയാണ്…

ചെറ്റപ്പാലം എരുമത്തെരുവ് ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തു

മാനന്തവാടി ചെറ്റപ്പാലം എരുമത്തെരുവ് ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ശാരദാ സജീവന്‍ അധ്യക്ഷത വഹിച്ചു. പി.ടി ബിജു, ജേക്കബ് സെബാസ്റ്റ്യന്‍, പി വി…

കുറുമ്പാലക്കോട്ടമലയെ മാലിന്യമുക്തമാക്കി വിദ്യാര്‍ത്ഥികള്‍

കമ്പളക്കാട്: കുറുമ്പാലക്കോട്ടമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 200 സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുറുമ്പാലക്കോട്ടമല ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. ശുചീകരണ യജ്ഞം…

ചവിട്ടുനാടകത്തില്‍ എ ഗ്രേഡ് നേടി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

ആലപ്പുഴയില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍ക്കുട്ടികളുടെ ചവിട്ടുനാടകത്തില്‍ എ ഗ്രേഡ് നേടി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ടീമംഗങ്ങള്‍.
error: Content is protected !!