ചെറ്റപ്പാലം എരുമത്തെരുവ് ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തു
മാനന്തവാടി ചെറ്റപ്പാലം എരുമത്തെരുവ് ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ശാരദാ സജീവന്‍ അധ്യക്ഷത വഹിച്ചു. പി.ടി ബിജു, ജേക്കബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്ജ്, പി.വി.എസ് മൂസ, ലില്ലി കുര്യന്‍, കെ.വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയുടെ 2018 – 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 30 മീറ്റര്‍ പുര്‍ണ്ണമായി കോണ്‍ക്രീറ്റ് ചെയ്ത് ബൈപ്പാസ് റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കിയത്.