അവകാശ കമ്മീഷന്‍ ചെയര്‍മാനായി മലയാളി വൈദികന്‍
മാനന്തവാടി: കര്‍ണാടകയിലെ കുട്ടികളുടെ അവകാശ കമ്മീഷന്റെ ചെയര്‍മാനായി മലയാളി വൈദികന്‍ റവ.ഫാ ഡോ ആന്റണി സെബാസ്റ്റ്യന്‍ നിയമിതനായി. കുറ്റവാളികളായ കുട്ടികളുടെയും തെരുവു കുട്ടികളുടെയും അവകാശ സംരക്ഷകനായി പ്രവര്‍ത്തിച്ചു വരുന്ന ഇ.സി.എച്ച്.ഒ സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. കുറ്റവാളികളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏക സ്പെഷ്യല്‍ ഹോം നടത്തിപ്പിനായി ഇ.സി.എച്ച്.ഒയെയാണ് കര്‍ണാടക സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏക സര്‍ക്കാരിതര സ്ഥാപനമാണിത്. പൂനെ സിംബോയിസിസ് ലോ കോളേജില്‍ നിന്നും എല്‍.എല്‍.ബി ബിരുദവും സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ജൂവനൈല്‍ ജസ്റ്റിസ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിറ്റുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശകനായും ഇതിന്റെ സോഷ്യല്‍ ഓര്‍ഡിറ്റിംങ് മെമ്പറായും സേവനം അനുഷ്ഠിക്കുന്നു.