മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് വാക്‌സിനേഷന്‍ ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.ജില്ലകളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിക്ക് ആരോഗ്യ വകുപ്പ് രൂപം നല്‍കി. ആദ്യഘട്ടത്തില്‍സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ കൊവിഡ് വാക്‌സിനേഷനായി സജ്ജമാക്കും. പിന്നീട് ഇത് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കും.പന്ത്രണ്ട് കേന്ദ്രങ്ങളുള്ള എറണാകുളത്താണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടുതല്‍.തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും മറ്റ് ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതവും സജ്ജമാക്കും.സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി-ആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി ആരോഗ്യ മേഖലയിലെഎല്ലാത്തരം ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും വാക്‌സിനേഷനെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലകളില്‍ കളക്ടര്‍മാര്‍ക്കാണ് വാക്സിനേഷന്റെ ചുമതല.വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും.കോള്‍ഡ് സ്റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.