2023ല്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) റിപ്പോര്‍ട്ട്. 2022 നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, പോപ്പുലേഷന്‍ ഡിവിഷന്‍, ദ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2022 പ്രവചിച്ചു. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.റിപ്പോര്‍ട്ട് അനുസരിച്ച്, 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 141 കോടിയാണ്. ചൈനയില്‍ 142 കോടിയും. 2023ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടക്കുന്ന ഇന്ത്യയില്‍, 2050 ആകുമ്പോള്‍ 160 കോടി ആളുകള്‍ ഉണ്ടാകും. ചൈനയിലെ ജനസംഖ്യ ഈ സമയം 131 കോടിയായി കുറയും.2022ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടു പ്രദേശങ്ങള്‍ കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യയാണ്. 230 കോടി ജനങ്ങളാണ് ഇവിടെയുള്ളത്. ആഗോള ജനസംഖ്യയുടെ 29 ശതമാനം വരും ഇത്. മധ്യ, ദക്ഷിണ ഏഷ്യയില്‍ 210 കോടി ജനങ്ങളുണ്ട്. മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനമാണ് ഇത്. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ചൈനയിലും ഇന്ത്യയിലുമാണ്ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങളില്‍ മാത്രമായിരിക്കും 2050 വരെയുള്ള ആഗോള ജനസംഖ്യാ വര്‍ധനവിന്റെ പകുതിയിലധികവും ഉണ്ടാകുക. 2010നും 2021 നും ഇടയില്‍ പത്ത് രാജ്യങ്ങളില്‍ നിന്ന് 10 ലക്ഷം വീതം ആളുകള്‍ പലായനം നടത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.ആഗോള ജനസംഖ്യ 2030ല്‍ 850 കോടിയിലേക്കും 2050ല്‍ 970 കോടിയിലേക്കും വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2080കളില്‍ ജനസംഖ്യ ഏകദേശം 1040 കോടിയിലേക്ക് എത്തുമെന്നും 2100 വരെ ആ നിലയില്‍ തുടരുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള ജനസംഖ്യ 1950നു ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കിലാണ് വളരുന്നത്. 2020ല്‍ ഒരു ശതമാനത്തില്‍ താഴെയായി.ഭൂമിയിലെ മനുഷ്യരുടെ എണ്ണം 800 കോടിയിലേക്ക് കടക്കുന്ന നിര്‍ണായകവേളയിലാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനം (ജൂലൈ 11). ഇത് നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും പൊതുവായ മാനവികതയെ തിരിച്ചറിയാനും ആരോഗ്യരംഗത്തെ പുരോഗതിയില്‍ അത്ഭുതപ്പെടാനുമുള്ള അവസരമാണ്. ആയുസ്സ് വര്‍ധിപ്പിക്കുകയും മാതൃ-ശിശു മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്തു.’ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.നമ്മുടെ ഗ്രഹത്തെ പരിപാലിക്കാനുള്ള ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തലാണിതെന്നും നമ്മുടെ പ്രതിബദ്ധതയില്‍ എവിടെയാണ് വീഴ്ച സംഭവിച്ചതെന്നു പരസ്പരം ചിന്തിക്കാനുള്ള നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.