റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടതും,7 വര്‍ഷത്തിനുള്ളില്‍ 13 ഓളം കേസുകളില്‍ പ്രതിയുമായ പുത്തന്‍ക്കുന്ന് സ്വദേശി സഞ്ജു (29) നെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടി.ബത്തേരി പോലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലും വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വെയ്ക്കല്‍, വനത്തില്‍ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ജില്ലാ പോലീസ് മേധാവി ആനന്ദ്.ആര്‍.ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും, റൗഡികളെയും, സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.