സുരക്ഷാ ജീവനക്കാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബെവ്കോ

0

ബവ്‌റിജസ് കോര്‍പറേഷനിലെ സുരക്ഷാ ജീവനക്കാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് കോര്‍പറേഷന്‍ തീരുമാനിച്ചു. പുതിയ താല്‍ക്കാലിക സുരക്ഷാ ജീവനക്കാരെ നിയമിക്കില്ല. രണ്ട് സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രതിവര്‍ഷം 41 കോടിരൂപ നല്‍കിയിട്ടും കാര്യമായ പ്രയോജനമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ഷോപ്പുകള്‍ക്ക് ഇന്‍ഷുറന്‍സും സുരക്ഷയ്ക്ക് സിസിടിവികളും ഉള്ളതിനാല്‍ പണം അനാവശ്യമായി ചെലവാക്കേണ്ടതില്ലെന്ന് കോര്‍പറേഷന്‍ തീരുമാനിക്കുകയായിരുന്നു.ബവ്റിജസ് ഷോപ്പുകളുടെ സമയം പുതുക്കി; രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ
2017 മുതലാണ് എല്ലാ ഷോപ്പുകളിലും സുരക്ഷാ ജീവനക്കാരെ നിയമിച്ചു തുടങ്ങിയത്. കേരള എക്‌സ് സര്‍വീസ് മെന്‍ കോര്‍പറേഷനില്‍നിന്ന് ആളുകളെ നിയമിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും രണ്ട് സ്വകാര്യ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയത്. ജീവനക്കാര്‍ക്കു നേരിട്ടു ശമ്പളം നല്‍കുന്നതിനു പകരം ഏജന്‍സിക്കാണ് തുക നല്‍കിയിരുന്നത്. ജീവനക്കാര്‍ക്ക് തുച്ഛമായ തുകയാണ് ശമ്പളം ലഭിച്ചിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ടെന്‍ഡര്‍ കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ ഏജന്‍സികള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ കരാര്‍ നീട്ടി നല്‍കി. സുരക്ഷാ ജീവനക്കാരുടെ കൃത്യമായ കണക്കുപോലും ഏജന്‍സികള്‍ കോര്‍പറേഷനില്‍ ഹാജരാക്കിയില്ല. ഏജന്‍സികളുടെ നടപടിക്കെതിരെ സുരക്ഷാ ജീവനക്കാര്‍ സര്‍ക്കാരിനു പലതവണ പരാതി നല്‍കിയിരുന്നു. കോവിഡ് അടക്കമുള്ള കാരണങ്ങളെ തുടര്‍ന്ന് കോര്‍പറേഷന്‍ നഷ്ടത്തിലായതും സേവനം അവസാനിപ്പിക്കുന്നതിനു കാരണമായി. പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!