കുറുമ്പാലക്കോട്ടമലയെ മാലിന്യമുക്തമാക്കി വിദ്യാര്‍ത്ഥികള്‍

0

കമ്പളക്കാട്: കുറുമ്പാലക്കോട്ടമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 200 സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുറുമ്പാലക്കോട്ടമല ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. ശുചീകരണ യജ്ഞം കമ്പളക്കാട് സബ് ഇന്‍സ്പെക്ടര്‍ അജേഷ് ഉദ്ഘാടനം ചെയ്തു. കുറുമ്പാലക്കോട്ടമല പോലുള്ള പ്രദേശം മാലിന്യ വിമുക്തമാക്കാനും, പ്രദേശവാസികള്‍ മുന്‍കൈ എടുക്കണമെന്നും, പരിസ്ഥിതി സംരക്ഷിക്കേണ്ടതും, ഭാവി തലമുറക്ക് കൈ മാറേണ്ടതും കുട്ടികളുടെ കടമയാണന്നും അദ്ദേഹം പറഞ്ഞു. കുറുമ്പാലക്കോട്ട സംരക്ഷണ സമിതി ഭാരവാഹികളായ മോഹനന്‍ കെ.പി, ഷിജു സെബാസ്റ്റ്യന്‍, രാജു സി എസ്, ഷൈന്‍ ആന്റണി, ജോര്‍ജ്ജ് സി എം, ജോസഫ് പി.എ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!