Sign in
Sign in
Recover your password.
A password will be e-mailed to you.
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 1, 2 തീയ്യതികളില്‍
വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സേവനസന്നദ്ധരായ ഡോക്ടര്‍മാരുടെ സംഘടനയായ എന്‍.എം.ഒ യു എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 1, 2 തീയ്യതികളിലായി ജില്ലയിലെ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിവേകാനന്ദ…
മീന്‍മുട്ടി പുഴയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
തൊണ്ടര്‍നാട് മക്കിയാട് മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്തെ പുഴയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ മാസങ്ങള്‍ പഴക്കം തോന്നിക്കുന്ന തലയോട്ടി കണ്ടെത്തി. ഇന്നലെ വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ മക്കിയാട് സ്വദേശികളായ മൂന്ന് യുവാക്കളാണ്…
പഴകിയ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ എസ്.കെ.എം.ജെ എല്‍.പി സ്‌കൂളിന് സമീപം പഴകിയ മൃതദേഹം കണ്ടെത്തി. പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പോലീസ് പരിശോധന നടത്തുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
കഴിഞ്ഞ തിങ്കളാഴ്ച കമ്പളക്കാട് നടന്ന വാഹനപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുത്തലന്‍ ഹംസയുടെയും റസിയയുടെയും മകന്‍ ഷാഹുല്‍ റനീസ് (17) മരണപ്പെട്ടു. മീനങ്ങാടി സെന്റ് മേരീസ് കോളേജിലെ പ്ലസ് വണ്‍…
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
2014-16 വര്‍ഷത്തെ പ്ലസ് വണ്‍,പ്ലസ് ടു ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നിര്‍മ്മല ദേവി സംഗമം ഉദ്ഘടനം ചെയ്തു.സജിത്ത് മുഖ്യ പ്രഭാഷണം…
വാളാട് കുരിശടി പ്രതിഷേധത്തിന് താല്‍കാലിക വിരാമം
പ്രശാന്തിഗിരി പള്ളി ഇടവകയുടെ വാളാട് ടൗണില്‍ സ്ഥാപിച്ച കുരിശടി വില്‍പ്പനയില്‍ പ്രതിഷേധിച്ച് ഇടവകയിലെ ഒരു വിഭാഗം നടത്തി വന്ന പ്രതിഷേധ പരിപാടികള്‍ക്ക് താല്‍കാലികമായി വിരാമമായി. ഇടവകാംഗങ്ങളുടെ അഭിപ്രായം ആരായാതെ പള്ള വികാരിയും നിലവിലെ പള്ളി…
ബത്തേരി നഗരസഭ പാര്‍പ്പിടാശ്യത്തിനുളള വസ്തുനികുതി ഏകീകരിച്ചു
ബത്തേരി നഗരസഭ പരിധിയില്‍ വരുന്ന പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള വസ്തു നികുതിയാണ് ഏകീകരിച്ച് കൗണ്‍സില്‍ തീരുമാനമായത്. നഗരസഭയായി മാറിയതിനു ശേഷം വീടുകള്‍ക്ക് മീറ്റര്‍ സ്‌ക്വയറിന് പത്തു രൂപയും ക്വാര്‍ട്ടേഴ്സ്, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയ്ക്ക്…
വനിതാ മതിലിനെതിരെ യു.ഡി.എഫ് മതേതര സംഗമം
കല്‍പ്പറ്റ: പ്രളയത്തില്‍ ആയിരക്കണക്കിന് പേര്‍ ദുരിതത്തിലായിട്ടും അവര്‍ക്ക് സഹായം നല്‍കാന്‍ സാധിക്കാതെയാണ് വനിതാമതിലുണ്ടാക്കാന്‍ പോകുന്നതെന്ന് മഹിളാകോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ഫാത്തിമ റോസ്‌ന. വനിതാ മതിലിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച…
മുത്തങ്ങ സമരം ഭൂമി ലഭിക്കാത്ത കുടുംബങ്ങള്‍ ഇനിയും നിരവധി
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്ക് മൂന്നാംഘട്ടത്തിലും ഭൂമി ലഭിച്ചില്ല. നൂല്‍പ്പുഴ പഞ്ചായത്തിലെ തേലംപറ്റ ഉള്ളിലംപണിയ കോളനിയിലെ 8 കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിക്കാത്തത്. തങ്ങളോടുള്ള അവഗണനയാണ് ഭൂമി ലഭിക്കുന്നതിന് തടസ്സമാവുന്നതെന്ന്…
വാഹനാപകടം; അഞ്ച് പേര്‍ക്ക് പരിക്ക്
പനമരം നടവയല്‍ റോഡില്‍ പാലത്തിന് സമീപം വാഹനാപകടം കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ട ക്രേറ്റ കാറില്‍ ഇന്നോവ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.…