സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 1, 2 തീയ്യതികളില്‍

0

വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സേവനസന്നദ്ധരായ ഡോക്ടര്‍മാരുടെ സംഘടനയായ എന്‍.എം.ഒ യു എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 1, 2 തീയ്യതികളിലായി ജില്ലയിലെ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിവേകാനന്ദ ആരോഗ്യരക്ഷയാത്ര എന്ന പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു ഗ്രൂപ്പുകളായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരിക്കും മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കുക. ജനുവരി 3 ന് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെച്ച് ആദിവാസികള്‍ക്കായി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!