നൂല്‍പ്പുഴയില്‍ വ്യാപക കൃഷിനാശം

0

 

കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് നൂല്‍പ്പുഴയില്‍ വ്യാപക കൃഷിനാശം ഉണ്ടായത്.പുഴകള്‍ കരവിഞ്ഞതോടെ ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയാണ് നശിച്ചത്.ഇതോടെ കര്‍ഷകര്‍ക്ക് വന്‍നഷ്ടമാണ് വന്നിരിക്കുന്നത്.കല്ലൂര്‍, പൊന്‍കുഴി, മുത്തങ്ങ എന്നീ പുഴകള്‍ കരകവിഞ്ഞ് കൃഷിയിടത്തിലൂടെ ഒഴുകിയാണ് നാശമുണ്ടായത്.

പറിച്ചുനടാനായ ഞാറുകളടക്കമാണ് വെള്ളംകയറി നശിച്ചത്..ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് നമ്പികൊല്ലി, കണ്ണങ്കോട്, കല്ലൂര്‍, തകരപ്പാടി, മുത്തങ്ങ, രാംപള്ളി, ആലത്തൂര്‍, മന്മഥമൂല തുടങ്ങിയ ഇടങ്ങളിലാണ്. പ്രധാനമായി നെല്‍കൃഷിയാണ് നശിച്ചത്. പലയിടങ്ങളിലും വയലുകളില്‍ മണലടിഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞആഴ്ചകളില്‍ നാട്ടിപണി പൂര്‍ത്തിയായി പാടങ്ങള്‍ വെള്ളത്തിനടിയിലാണ്. കൂടാതെ പറിച്ചുനടാനായ ഞാറും വെള്ളംകയറി നശിച്ചു. ഇതുവഴി വന്‍സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!