ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(21.08.2024)

0

ധനസഹായത്തിന് അപേക്ഷിക്കാം

പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം വകുപ്പ് എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. www.egrantz.kerala.gov.in പോര്‍ട്ടലിന്‍ സെപ്റ്റംബര്‍ 15 നകം അപേക്ഷ നല്‍കണം. വിജ്ഞാപനം www.egrantz.kerala.gov.in, www.bedd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍-2377786

ബോധവത്ക്കരണ ക്യാമ്പ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനന്‍ (ഇ.എസ്.ഐ.സി) സംയുക്തമായി നിധി ആപ്‌കെ നികാത്ത് -‘സുവിധ സമാഗം’ എന്ന പേരില്‍ ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി കോ ഓപ്പ് മില്‍ക്ക് സപ്ലൈ സൊസൈറ്റി ഹാളില്‍ ഓഗസ്റ്റ് 27 ന് രാവിലെ 9 ന് നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ https://tinyurl.com/epfokkd ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും നടത്താം.

ഡിഗ്രി സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍-9387288283.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററില്‍ എച്ച് 6 നമ്പര്‍ ഹട്ടിന്റെ മേല്‍ക്കൂര മേച്ചില്‍ പ്രവര്‍ത്തി ചെയ്യാന്‍ പട്ടികവര്‍ഗ്ഗ കര്‍ഷകര്‍/വ്യക്തികള്‍, പട്ടികവര്‍ഗ്ഗ സംഘങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സബ് കളക്ടര്‍/പ്രസിഡന്റ്, എന്‍ ഊര് ഗോത്ര പൈതൃകഗ്രാമം, വെറ്റിറിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം, പൂക്കോട് 673576 വിലാസത്തില്‍ സെപ്റ്റംബര്‍ ആറിനകം ലഭിക്കണം. ഫോണ്‍-9778783522

ഉജ്ജ്വല ബാല്യം പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും) നല്‍കുന്നു ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച 6 നും 18 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രാഗല്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം മീനങ്ങാടി ജവഹര്‍ ബാലവികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിിനും കൂടുതല്‍ വിവരങ്ങള്‍ക്കും 04936-246098, 6282558779 നമ്പറുകളില്‍ ബന്ധപ്പെടാം.

കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ-സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലെത്തണം. ഫോണ്‍- 9072592412, 9072592416

ലേലം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ വിവിധ സാധനങ്ങള്‍, പാത്രങ്ങള്‍, പത്ര കടലാസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29 ന് രാവിലെ 10.30 ന് സ്‌കൂളിലെത്തണം. ഫോണ്‍-04936 296095

ക്വട്ടേഷന്‍ ക്ഷണിച്ചു

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ വൈദ്യുതി രഹിത സാനിറ്ററി നാപ്കിന്‍ ഡിസ്‌ട്രോയര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിനകം സ്്കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 296095

സ്വയംതൊഴില്‍ ബോധവത്ക്കരണ ശില്പശാല

സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വയംതൊഴില്‍ പദ്ധതികളില്‍ ബോധവത്ക്കരണ ശില്പശാല നടത്തുന്നു. ഓഗസ്റ്റ് 30 ന് രാവിലെ 11 ന് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ശില്പശാല നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്യും. ഫോണ്‍-04936 221149

പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് എം.എസ്.എം.ഇ സംരംഭകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http:/kied.info/training-calender/ ല്‍ ഓഗസ്റ്റ് 26 നകം അപേക്ഷിക്കണം. ഫോണ്‍-0484 2532890/9188922785

ഒ.ടി ടെക്‌നീഷന്‍ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഒ.ടി ടെക്‌നീഷനെ നിയമിക്കുന്നു. ഒ.ടി ടെക്‌നീഷനില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടാവണം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡുമായി ഓഗസ്റ്റ് 29 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 256229

ഫാര്‍മസിസ്റ്റ് നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 27 ന് രാവിലെ 11 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 294370

ഹാച്ചറി പ്രോജക്ട് അസിസ്റ്റന്റ്

കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദം, അക്വാകള്‍ച്ചര്‍-സുവോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മത്സ്യഹാച്ചറികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകളുടെ പകര്‍പ്പുമായി അപേക്ഷകള്‍ ഓഗസ്റ്റ് 23 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ വയനാട്, പൂക്കോട് തടാകം, ലക്കിടി പി ഒ, 673576 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 7559866376, 8921491422, 9847521541

Leave A Reply

Your email address will not be published.

error: Content is protected !!