വാളാട് കുരിശടി പ്രതിഷേധത്തിന് താല്‍കാലിക വിരാമം

0

പ്രശാന്തിഗിരി പള്ളി ഇടവകയുടെ വാളാട് ടൗണില്‍ സ്ഥാപിച്ച കുരിശടി വില്‍പ്പനയില്‍ പ്രതിഷേധിച്ച് ഇടവകയിലെ ഒരു വിഭാഗം നടത്തി വന്ന പ്രതിഷേധ പരിപാടികള്‍ക്ക് താല്‍കാലികമായി വിരാമമായി. ഇടവകാംഗങ്ങളുടെ അഭിപ്രായം ആരായാതെ പള്ള വികാരിയും നിലവിലെ പള്ളി കമ്മിറ്റിയും തന്നിഷ്ട പ്രകാരം നടത്തിയ കുരിശടി വില്‍പന അംഗീകരിക്കില്ലെന്നും കുരിശ് പൊളിക്കാനോ മാറ്റി സ്ഥാപിക്കാനോ അനുവദിക്കുകയില്ലെന്നുമായിരുന്നു ഭൂരിപക്ഷം ഇടവകാംഗങ്ങളുടെയും പ്രതിഷേധത്തിന് കാരണം. വിഷയം മാനന്തവാടി ബിഷപ്പിനെയും അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്നലെ വൈകിട്ട് പള്ളിമുറ്റത്ത് നടന്ന ചര്‍ച്ചയില്‍ വികാരിയെ പള്ളിമുറിയില്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. ഉപരോധത്തെ തുടര്‍ന്ന് 8 ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കമ്മിറ്റിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!