വനിതാ മതിലിനെതിരെ യു.ഡി.എഫ് മതേതര സംഗമം

0

കല്‍പ്പറ്റ: പ്രളയത്തില്‍ ആയിരക്കണക്കിന് പേര്‍ ദുരിതത്തിലായിട്ടും അവര്‍ക്ക് സഹായം നല്‍കാന്‍ സാധിക്കാതെയാണ് വനിതാമതിലുണ്ടാക്കാന്‍ പോകുന്നതെന്ന് മഹിളാകോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ഫാത്തിമ റോസ്‌ന. വനിതാ മതിലിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച വനിതാ മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒട്ടനവധി കോടതി വിധികള്‍ നടപ്പാക്കാന്‍ കാലതാമസം വരുത്തിയിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് നീതി നല്‍കിയിട്ട് നവോത്ഥാനത്തിന് വേണ്ടി മതിലുണ്ടാക്കുന്നതാണ് നല്ലതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലീംലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ പറഞ്ഞു. വനിതാ വിഭാഗം ചെയര്‍മാന്‍ ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കെ.ബി. നസീമ, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, ടി. ഉഷാകുമാരി, ഭാനു പുളിക്കല്‍, സരള ഉണ്ണിത്താന്‍, സുജയ വേണുഗോപാല്‍, മാര്‍ഗരറ്റ് തോമസ്, ഇ. റീത്ത, ശീതള രാജന്‍, വത്സല, വിജയമ്മ, ശകുന്തള ഷണ്‍മുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!