വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.

കാരാപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.എറണാകുളം മഹാരാജാസ് കോളേജിലെ റൈസ മോള്‍(22) ആണ് മരിച്ചത്.മുട്ടിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുസ്തകോത്സവം മാനന്തവാടിയില്‍

മാതൃഭൂമി ബുക്‌സ് പുസ്തകോത്സവം മാനന്തവാടിയില്‍ തുടങ്ങി. പുസ്തകോത്സവത്തോടനുബന്ധിച്ച് സെമിനാറും സംഘടിപ്പിച്ചു.പുസ്തകോത്സവം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സദസില്‍…

തൂമ്പകൊണ്ട് തലയ്ക്ക് അടിച്ചു

ഭുമി സംബന്ധമായ തര്‍ക്കത്തില്‍ സഹോദരന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തൂമ്പ ഉപയോഗിച്ച് തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിയുമായി പാടിച്ചിറ മറ്റത്തിമാനായില്‍ ബിനോയി. കഴിഞ്ഞ മാസം 29 നാണ് ഭുമി സംബന്ധമായ തര്‍ക്കം അന്വേഷിക്കാന്‍…

മൂളിത്തോട് എല്‍.പി യു.പി.സ്‌കൂളാക്കണം

സപ്തതി നിറവിലെത്തിയ എടവക മൂളിത്തോട് എല്‍.പി.സ്‌കൂള്‍ യു.പി.സ്‌കൂളായി ഉയര്‍ത്തണമെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.1951 നവംബര്‍ 1ന് സ്വാതന്ത്ര്യ സമര സേനാനിയായ വി.എ.കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാനേജര്‍ ആയി ആരംഭിച്ച എടവക…

ദളിത് യുവതിയെ പീഡിപ്പിച്ചു  യുവാവിന് ജീവപര്യന്തം

വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തവും കഠിന തടവും.അഞ്ച്കുന്ന് വിജയ മന്ദിരം എം.അനൂപ് (35)നെയാണ് മാനന്തവാടി ജില്ല സ്‌പെഷല്‍ കോടതി ജഡ്ജ് പി.സൈയ്തലവി ശിക്ഷിച്ചത്.നാല് വകുപ്പുകളില്‍ വെവ്വേറെ ശിക്ഷ…

പച്ച തുരുത്ത് നിര്‍മാണത്തിന് തുടക്കം

ഹരിത കേരള മിഷന്റെ ഭാഗമായി നെന്‍മേനി അമ്പുകുത്തി ഗവര്‍മെന്റ് എല്‍പി സ്‌കൂളിലെ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ പച്ച തുരുത്ത് നിര്‍മാണത്തിന് തുടക്കം കുറിച്ചു.അത്തി, പപ്പായ, ബഡ് ചെയ്ത മാവ്, വിയറ്റ്‌നാംപ്ലാവ് എന്നീ ഫലവൃക്ഷങ്ങളും, കനേഡിയന്‍ കൊന്ന,…

കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്തിന്റെ 32 ലക്ഷം രൂപ ഉപയോഗിച്ച് തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി ഉഷ കുമാരി നിര്‍വഹിച്ചു.. വാര്‍ഡ് അംഗം ആന്‍സി ജോയി അധ്യക്ഷയായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ്…

ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പുത്തുമല ദുരിതബാധിതരെ ചൂഷണം ചെയ്യുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി. വൈ. എഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സുമനസ്സുകളായ വ്യക്തികളും സന്നദ്ധ സംഘടനകളും ശേഖരിച്ച്…

ആദിവാസി മേഖലയിലെ പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തണം

ജില്ലയിലെ ആദിവാസി മേഖലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ ചേര്‍ന്ന ത്രിതല പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തില്‍ പദ്ധതികള്‍…

കൊടിമര ജാഥ

കെ.എസ്.കെ.ടി.യു.വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊടിമര ജാഥ പാടിച്ചിറ രക്തസാക്ഷി കുടീരത്തില്‍ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി  .പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി ജോളി അധ്യക്ഷത വഹിച്ചു.ജാഥാക്യാപ്റ്റന്‍ പി എസ്…
error: Content is protected !!