നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മാനന്തവാടി നഗരസഭ 29-ാം ഡിവിഷനോടുള്ള അവഗണന സി.പി.എം ന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സി.പി.എം ഏരിയാ സെക്രട്ടറി എം.റെജീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ഇരുപതി ഏഴ് ,ഇരുപത്തി ഒന്‍പത് ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന എരുമത്തെരുവ് ജി.കെ.എം ഹൈസ്‌ക്കൂള്‍ റോഡ്, ചൂട്ടക്കടവ് റോഡ്, കണിയാരം സബ്ബ് സ്റ്റേഷന്‍ റോഡ്, പരിയാരം കുന്ന് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി.പി.എം. നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. സമരത്തില്‍ വി.എ. അഗസ്റ്റ്യന്‍ അധ്യക്ഷയാനിരുന്നു.
കെ.ടി.വിനു, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ജോര്‍ജ്, നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫ്, പി.പ്രസാദ്, എ. ഉണ്ണികൃഷ്ണന്‍, സണ്ണി ജോര്‍ജ്, രമ പിതാബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.