ദളിത് യുവതിയെ പീഡിപ്പിച്ചു യുവാവിന് ജീവപര്യന്തം
വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തവും കഠിന തടവും.അഞ്ച്കുന്ന് വിജയ മന്ദിരം എം.അനൂപ് (35)നെയാണ് മാനന്തവാടി ജില്ല സ്‌പെഷല്‍ കോടതി ജഡ്ജ് പി.സൈയ്തലവി ശിക്ഷിച്ചത്.നാല് വകുപ്പുകളില്‍ വെവ്വേറെ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
2018 ജനുവരി 29 മുതല്‍ 31 വരെയുള്ള ദിവസങ്ങളാണ് കേസിനാസ്പദമായ സംഭവം. ദളിത് യുവതിയുമായി വിവാഹം നിശ്ചയിച്ച അനൂപ് യുവതിയെ ഗുരുവായൂരിലും, എറണാകുളം കാക്കനാടും എത്തിച്ച് മൂന്ന് ദിവസങ്ങളിലായി പീഡിപ്പിക്കുകയും പിന്നീട് കല്ല്യാണം കഴിക്കാതെ വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. കമ്പളക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാനന്തവാ എസ്.എം.എസ്, ഡി.വൈ.എസ്.പി. കുബേരന്‍ നമ്പൂതിരിയാണ് കേസ് അന്വേഷിച്ചതും കേടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.ഐ.പി.സി. 511, 376 വകുപ്പില്‍ 7 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും, 420 ല്‍ 3 വര്‍ഷം വെറും തടവും 10000 രൂപ പിഴയും പട്ടികജാതി അതിക്രമം തടയല്‍, നിയമം പ്രകാരം ഒരു വര്‍ഷം കഠിന തടവും, പട്ടികജാതി അതിക്രമം തടയല്‍ നിയമ 6 മാസം വെറും തടവും, പട്ടികജാതി അതിക്രമം തടയല്‍ നിയമം പ്രകാരം ജീവപര്യന്തവുമാണ് ശിക്ഷ. കേസില്‍ പ്രോസിക്യുഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടര്‍ അഡ്വ: ജോഷി മുണ്ടയ്ക്കല്‍ ഹാജരായി