പുസ്തകോത്സവം മാനന്തവാടിയില്‍
മാതൃഭൂമി ബുക്‌സ് പുസ്തകോത്സവം മാനന്തവാടിയില്‍ തുടങ്ങി. പുസ്തകോത്സവത്തോടനുബന്ധിച്ച് സെമിനാറും സംഘടിപ്പിച്ചു.പുസ്തകോത്സവം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സദസില്‍ നവോത്ഥാനത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍ പ്രഭാഷണം നടത്തി.ഡോ.ഗോകുല്‍ ദേവ് അദ്ധ്യക്ഷനായിരുന്നു. ഇ.എം.ശ്രീധരന്‍, എം.വേണുഗോപാല്‍, സൂപ്പി പള്ളിയാല്‍ , കെ.ജെ.പൈലി, മനോജ് പട്ടേട്ട്, അഡ്വ: ശ്രീകാന്ത് പട്ടയന്‍, തുടങ്ങിയവര്‍ സംസാരിച്ചു. പുസ്തകോത്സവം 14ന് സമാപിക്കും.