ഭുമി സംബന്ധമായ തര്‍ക്കത്തില്‍ സഹോദരന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തൂമ്പ ഉപയോഗിച്ച് തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിയുമായി പാടിച്ചിറ മറ്റത്തിമാനായില്‍ ബിനോയി. കഴിഞ്ഞ മാസം 29 നാണ് ഭുമി സംബന്ധമായ തര്‍ക്കം അന്വേഷിക്കാന്‍ കുട്ടികളുമായി എത്തിയ തന്നെ യാതൊരു പ്രകോപനവുമില്ലാതെ മൂത്ത സഹോദരന്‍ ബെന്നി മര്‍ദിച്ചത.് തുടര്‍ന്ന് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായെന്ന്. മറ്റത്തിമാനായില്‍ ബിനോയി ഭാര്യ റില്ല എന്നിവര്‍ പറഞ്ഞു. തങ്ങളെ ആക്രമിക്കുന്ന രംഗം കുടുംബങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു ഈ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കിലും, വാട്‌സ് അപ്പിലും പ്രചരിക്കുന്നുണ്ട് പുല്‍പ്പള്ളി പോലീസ് ബിനോയിയുടെ പരാതി പ്രകാരം സഹോദരങ്ങള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.ബിനോയിയുടെ സഹോദരങ്ങളും സംഘര്‍ഷത്തില്‍ പരിക്കിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.