കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു
ജില്ലാ പഞ്ചായത്തിന്റെ 32 ലക്ഷം രൂപ ഉപയോഗിച്ച് തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി ഉഷ കുമാരി നിര്‍വഹിച്ചു.. വാര്‍ഡ് അംഗം ആന്‍സി ജോയി അധ്യക്ഷയായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സത്യവതി ടീച്ചറെയും, സ്‌കൂളിന്റെ പുരോഗതിക്ക് വേണ്ടി. മുന്നില്‍നിന്ന കേളോത്ത് ഹാരിസ്, ഷംസുദ്ദീന്‍ കെപി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് അംഗങ്ങളായ ആര്‍ രവീന്ദ്രന്‍, അസ്‌കര്‍ അലി, ഹെഡ്മിസ്ട്രസ് മെര്‍ലിന്‍ പോള്‍, പിടിഎ പ്രസിഡണ്ട് അബ്ദുല്‍നാസര്‍, കേളോത്ത് അബ്ദുള്ള, സന്തോഷ് വിഎം, അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു.