സംസ്ഥാനത്ത് മെയ് 25,26,27 തിയ്യതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്രേക വാക്‌സിനേഷന്‍ യജ്ജം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്.സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം.. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തോ നേരിട്ട് വാക്സിനേഷന്‍ സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്തോ വാക്സിന്‍ സ്വീകരിക്കാം.സ്‌കൂളുകളുമായും റസിഡന്‍സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കോവിഡ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തോ നേരിട്ട് വാക്സിനേഷന്‍ സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്തോ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. സ്‌കൂള്‍ ഐഡി കാര്‍ഡോ, ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.