ആദിവാസി മേഖലയിലെ പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തണം

0

ജില്ലയിലെ ആദിവാസി മേഖലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ ചേര്‍ന്ന ത്രിതല പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തില്‍ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ അനാവശ്യ കാലതാമസം വരുത്തരുതെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ഗ വിഭാഗങ്ങളുടെ തൊഴില്‍ പദ്ധതികളെ കുറിച്ചും ഭൂരഹിത പട്ടിക വര്‍ഗക്കാരുടെ പ്രശ്നങ്ങളെ കുറിച്ചും കളക്ടര്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരോട് ചോദിച്ചറിഞ്ഞു.ആദിവാസി മേഖലയിലെ പുനരധിവാസം, തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങള്‍,വിവിധപദ്ധതികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ആദിവാസി വിഭാഗക്കാരുടെ പങ്കാളിത്തം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പ്രശ്നങ്ങള്‍,തൊഴില്‍രഹിത അവസ്ഥ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!