വടം വലി മത്സരം സംഘടിപ്പിച്ചു
ഉദയഗിരി ഗവ.എല്‍.പി.സ്‌കൂള്‍ രജത ജൂബിലിയോടനുബന്ധിച്ച് നടത്തിയ അഖില വയനാട് വടം വലി മത്സരം – മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോസമ്മ ബേബി അധ്യക്ഷയായിരുന്നു. വാം ടീ എം.ഡി. ഫാദര്‍ ജോഷി,ഹെഡ്മാസ്റ്റര്‍ സി.വി.കുര്യാച്ചന്‍,പിടിഎ പ്രസിഡണ്ട് ബിജു നരിപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ 12പ്രമുഖ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തില്‍ ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ചാമ്പ്യന്‍മാരായി.
അവാന വെള്ളച്ചിമൂല രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് ഫാ.ജോഷി, അനുഗ്രഹ ഹാര്‍ഡ് വേഴ്‌സ് വാളാട് ഉടമ ലിബിന്‍ പറപ്പള്ളി , സെല്‍വന്‍ കരിമാനി എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.