മൂളിത്തോട് എല്‍.പി യു.പി.സ്‌കൂളാക്കണം
സപ്തതി നിറവിലെത്തിയ എടവക മൂളിത്തോട് എല്‍.പി.സ്‌കൂള്‍ യു.പി.സ്‌കൂളായി ഉയര്‍ത്തണമെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.1951 നവംബര്‍ 1ന് സ്വാതന്ത്ര്യ സമര സേനാനിയായ വി.എ.കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാനേജര്‍ ആയി ആരംഭിച്ച എടവക നാഷണല്‍ സ്‌കൂള്‍ നിലവില്‍ ബങ്കലൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷേണ്‍സ്റ്റാട്ട് ഡിസ്റ്റേഴ്സ് ഓഫ് മേരി എന്ന മാനേജ്‌മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.നിലവില്‍ 10 ക്ലാസ്സ് മുറികളും ആവശ്യത്തിലേറെ സ്ഥലവും ഭൗതിക സാഹചര്യങ്ങളുമെല്ലാം ഉള്ള സ്‌കൂളായി മാറിക്കഴിഞ്ഞു.ഇവിടെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ യു.പി.സ്‌കൂളുകള്‍ ഇല്ല. അത് കൊണ്ട് തന്നെ നിലവിലെ സ്‌കൂള്‍ യു.പി.സ്‌കൂളായി ഉയര്‍ത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എടവക പഞ്ചായത്ത് മെമ്പര്‍ എ.എം.കുഞ്ഞിരാമന്‍, കെ.പി. ജയിംസ്, ഡോ.ടി. തരകന്‍, ഷിജു കൂറാന, എബിന്‍ കരിമാംകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.