റോഡിന്റെ അരികിടിഞ്ഞത് അപകടക്കെണിയായി

അമ്പുകുത്തി റോഡിന്റെ അരികിടിഞ്ഞത് അപകടക്കെണിയായി. കുടിവെളള പൈപ്പിടാന്‍ ഒരുവര്‍ഷം മുമ്പ് കുഴിയെടുത്ത ഭാഗമാണ് ഇപ്പോള്‍ യാത്രക്കാരെ വലക്കുന്നത്. അമ്പുകുത്തി എടക്കല്‍ കവല മുതല്‍ മലവയല്‍ വരെ റോഡിന്റെ ഒരുവശം വലിയ കുഴിയായി മാറിയിരിക്കുകയാണ്.…

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ക്ഷീര കര്‍ഷകന് പരിക്ക്.

മൂഴിമല ചാരുവേലില്‍ ജോണിനാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.15 ഓടെ പാല്‍ കൊടുത്തതിന് ശേഷം വീട്ടിലേക്ക് സ്‌ക്കുട്ടിയില്‍ മടങ്ങവേ റോഡില്‍ വച്ച് കാട്ടുപന്നി വാഹനത്തെ ഇടിച്ചിടുകയായിരുന്നു. വലത് കാലിനും വലത് ഷോള്‍ഡറിനും സാരമായി പരിക്കേറ്റിട്ടുണ്ട്.…

ദേശീയ വിരവിമുക്ത ദിനാചരണം സംഘടിപ്പിച്ചു

ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം മുട്ടില്‍ ഡബ്ല്യു.എം.ഒ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വഹിച്ചു. വിരഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാകളക്ടര്‍ കുട്ടികളോട്…

യുവജന കമ്മീഷന്‍ അദാലത്ത്; 6 കേസുകള്‍ തീര്‍പ്പാക്കി

സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ 6 കേസുകള്‍ തീര്‍പ്പാക്കി. ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 8 കേസുകളാണ് പരിഗണിച്ചത്. രണ്ടെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. റിക്രൂട്ട്മെന്റ് ഏജന്‍സി എന്ന…

സ്റ്റുഡന്റ് ഡോക്ടര്‍, ഹാംലെറ്റ് ആശ പദ്ധതികള്‍ ദേശീയ ശ്രദ്ധയിലേക്ക്

ആരോഗ്യകേരളം വയനാടിന്റെ രണ്ടു നൂതന പദ്ധതികള്‍ ദേശീയ ശ്രദ്ധയിലേക്ക്. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ്, ഹാംലെറ്റ് ആശ പദ്ധതികള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ 'സ്‌കോച്ച്' അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു.…

ശോഭയുടെ മരണം: അനിശ്ചിതകാല സത്യാഗ്രഹവുമായി ഊരുനിവാസികള്‍

കുറുക്കന്‍മൂലയിലെ ശോഭയുടെ മരണം അനിശ്ചിതകാല സത്യാഗ്രഹവുമായി ഊരുനിവാസികള്‍.ശോഭയുടെ വീട്ടില്‍ തന്നെയാണ് ബന്ധുക്കളുടെ നേതൃത്വത്തില്‍ ഊരു സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം. സത്യാഗ്രഹം ശോഭയുടെ മാതാവ് അമ്മിണി ഉദ്ഘാടനം ചെയ്തു. ശോഭയുടെ മുഴുവന്‍…

വരച്ചാര്‍ത്ത് 2020 മികച്ച പ്രദര്‍ശനം കാഴ്ച്ചവെച്ച് വിദ്യാര്‍ഥികള്‍

കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന വരച്ചാര്‍ത്ത് പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രദര്‍ശനം കാഴ്ചവെച്ച് ഡബ്ല്യു ഒ സ്പീച്ച് ആന്റ് ഹിയറിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍.നബാര്‍ഡും സാമൂഹ്യ വികസന സംഘടനയായ ജീവന്‍ജ്യോതിയും കുടുംബശ്രീ, ഖാദി…

പണം തിരിച്ചു നല്‍കി മാതൃകയായി സേവാസംഘം ട്രസ്റ്റ്

മൈസൂര്‍ ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന മാനോജ് സേവാസംഘം ട്രസ്റ്റ് തങ്ങളുടെ സത്യസന്ധതക്ക് മാതൃകയായി. ശേഖരിച്ച് വസ്ത്രങ്ങളില്‍ നിന്ന് കിട്ടിയ 17500 രൂപ തിരിച്ചു കൊടുത്താണ് മാതൃകയായത്.ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ വര്‍ഷത്തിലൊരിക്കല്‍ വയനാട്ടില്‍…

ബി.ജെ.പി. ഭരണം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ളത് രമ്യ ഹരിദാസ് എം.പി

ബി.ജെ.പി. ഭരണം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ളതെന്ന് രമ്യ ഹരിദാസ് എം.പി.സവര്‍ണ്ണവര്‍ഗ്ഗീയതയാണ് ബി.ജെ.പി.യുടെ മുഖമുദ്രയെന്നും രമ്യ. ഐ.സി.ബാലകൃഷണന്‍ എം.എല്‍.എ നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ചിന്റെ ആറാം ദിവസത്തെ സമാപന സമ്മേളനം തലപ്പുഴയില്‍…

യോഗാപരിശീലനവും മെഡിക്കല്‍ ക്യാമ്പും

എടവക ഗ്രാമപഞ്ചായത്ത് മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി യോഗാപരിശീലന ഹാളിന്റെ ഉദ്ഘാടനവും യോഗാപരിശീലനവും മെഡിക്കല്‍ ക്യാമ്പും നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂടമ്പത്ത്…
error: Content is protected !!