സ്റ്റുഡന്റ് ഡോക്ടര്‍, ഹാംലെറ്റ് ആശ പദ്ധതികള്‍ ദേശീയ ശ്രദ്ധയിലേക്ക്

0

ആരോഗ്യകേരളം വയനാടിന്റെ രണ്ടു നൂതന പദ്ധതികള്‍ ദേശീയ ശ്രദ്ധയിലേക്ക്. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ്, ഹാംലെറ്റ് ആശ പദ്ധതികള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ ‘സ്‌കോച്ച്’ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ജീവകാരുണ്യ സ്ഥാപനമായ സ്‌കോച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. സര്‍ക്കാര്‍ സ്ഥാപനങ്ങളോ ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ നടത്തുന്ന വേറിട്ട സമഗ്ര പദ്ധതികള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് വിഭാഗത്തിലാണ് ആരോഗ്യകേരളം വയനാടിന്റെ പദ്ധതികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിദഗ്ധ പാനലിന് മുന്നില്‍ വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷിനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!