വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തി ശല്യം ചെയ്ത യുവാക്കളെ കല്‍പ്പറ്റ പോലീസ് അറസ്റ്റു ചെയ്തു.കല്‍പ്പറ്റ എന്‍എംഎസ്എം ഗവണ്മെന്റ് കോളേജിന് സമീപം വിജനമായ സ്ഥലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ യുവാക്കള്‍ പിന്തുടര്‍ന്നും തടഞ്ഞു നിര്‍ത്തിയും മുഖത്തു തോണ്ടിയും മറ്റും ശല്യം ചെയ്യുകയായിരുന്നു.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സിജു ബികെയുടെ നേതൃത്വത്തില്‍ എസ്‌ഐ ബിജു ആന്റണിയും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തു.കോഴിക്കോട്,മുണ്ടക്കല്‍ സ്വദേശികളായ ജിതിന്‍ (24),അനന്ദു (24) എന്നിവരാണ് പിടിയിലായത്.