വരച്ചാര്‍ത്ത് 2020 മികച്ച പ്രദര്‍ശനം കാഴ്ച്ചവെച്ച് വിദ്യാര്‍ഥികള്‍

0

കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന വരച്ചാര്‍ത്ത് പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രദര്‍ശനം കാഴ്ചവെച്ച് ഡബ്ല്യു ഒ സ്പീച്ച് ആന്റ് ഹിയറിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍.നബാര്‍ഡും സാമൂഹ്യ വികസന സംഘടനയായ ജീവന്‍ജ്യോതിയും കുടുംബശ്രീ, ഖാദി ബോര്‍ഡ്, എന്‍ ഊര് എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ പങ്കാളിത്തത്തോടെ് സംഘടിപ്പിച്ച ‘വരച്ചാര്‍ത്ത്’ 2020 പ്രദര്‍ശന വിപണനമേളയിലാണ്ഇവരുടെ പ്രദര്‍ശനം ശ്രദ്ധേയമായത്.

അഞ്ചാം ക്ലാസുകാരിയായ അഷ്മില, എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ അജിത, ലുപ്സിത, പ്രിന്‍സ്, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നാജിയ നസ്രിന്‍ എന്നിവരാണ് പ്രതിനിധികളായി പ്രദര്‍ശന വിപണന മേളയില്‍ നില്‍ക്കുന്നത്. ജില്ലാ ശിശു ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തില്‍ നാജിയ നസ്രിന്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും ദേശീയതലത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.

കേള്‍വി – സംസാര പരിമിതി നേരിടുന്ന
ഈ കുട്ടികള്‍ നിര്‍മിച്ച പേപ്പര്‍ ബാഗുകള്‍, അവര്‍ വരച്ച ചിത്രങ്ങള്‍, വെജിറ്റബിള്‍ പെയിന്റിങ്, ആഭരണങ്ങള്‍, മെഷീന്‍ സഹായമില്ലാതെ കൈ കൊണ്ട് തുന്നിയെടുത്ത വസ്ത്രങ്ങള്‍, ചന്ദനത്തിരി, പേപ്പര്‍ ഫ്‌ളവര്‍ബേസ് തുടങ്ങിയ അനവധി കരകൗശല വസ്തുക്കളാല്‍ സമ്പന്നമാണ് ഈ കുട്ടികളുടെ സ്റ്റാള്‍. പ്ലാസ്റ്റിക്കിനെ പൂര്‍ണമായും പുറത്താക്കി കൊണ്ടാണ് ഇവരുടെ സ്റ്റാള്‍.

Leave A Reply

Your email address will not be published.

error: Content is protected !!