പണം തിരിച്ചു നല്‍കി മാതൃകയായി സേവാസംഘം ട്രസ്റ്റ്

0

മൈസൂര്‍ ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന മാനോജ് സേവാസംഘം ട്രസ്റ്റ് തങ്ങളുടെ സത്യസന്ധതക്ക് മാതൃകയായി. ശേഖരിച്ച് വസ്ത്രങ്ങളില്‍ നിന്ന് കിട്ടിയ 17500 രൂപ തിരിച്ചു കൊടുത്താണ് മാതൃകയായത്.ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ വര്‍ഷത്തിലൊരിക്കല്‍ വയനാട്ടില്‍ വന്ന് വീടുകളില്‍ നിന്ന് വസ്ത്രങ്ങളും മറ്റും സമാഹരിക്കാറുണ്ട്.ഇത്തവണ കമ്പളക്കാട് മെച്ചന ഭാഗത്ത് നിന്നും ബേബി, വല്‍സ ദമ്പതികളുടെ വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ കലക്ട് ചെയ്യുന്നതിനിടെ വസ്ത്രത്തിനടിയില്‍ സൂക്ഷിച്ചിരുന്ന 17500 രൂപ അബധവശാല്‍ ഈ സംഘടനയുടെ പക്കലായി.ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ബേബി ചികില്‍സാ ആവശ്യത്തിലേക്കായി വച്ചിരുന്ന പണമാണ് ഇത്തരത്തില്‍ പോയത്.പണം നഷ്ടപ്പെട്ട വിവരം സംഘടനയെ അറിയിക്കുകയും അവര്‍ അത് അന്വേഷിച്ച് കണ്ടെത്തുകയും സംഘടനാ ഭാരവാഹികളായ എസ്.കെ. രമേഷ് , മഞ്ചുനാദ്, തുളസീറാം , ഹരികുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പണം ഉടമക്ക് കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ ആന്റണിയുടെ സാന്നിധ്യത്തില്‍ തിരിച്ചു നല്‍കുകയുമായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!