യോഗാപരിശീലനവും മെഡിക്കല്‍ ക്യാമ്പും

0

എടവക ഗ്രാമപഞ്ചായത്ത് മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി യോഗാപരിശീലന ഹാളിന്റെ ഉദ്ഘാടനവും യോഗാപരിശീലനവും മെഡിക്കല്‍ ക്യാമ്പും നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂടമ്പത്ത് അദ്ധ്യക്ഷനായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി അല്‍സ പദ്ധതി വിശദീകരിച്ചു.. ആയുഷ്ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ്, പ്രകൃതി ചികിത്സാ വിദഗ്ധ ഡോ. ഹണിശ്രീ തുടങ്ങിയവര്‍ ജിവിതശൈലീരോഗങ്ങളെയും ഭക്ഷണക്രമീകരണങ്ങളെക്കുറിച്ചും ക്ലാസുകളെടുത്തു. വാര്‍ഡ് മെമ്പര്‍ ജയപ്രകാശ്, നസറുള്ള യോഗാപരിശീലനത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!