മൂപ്പൈനാട് ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ പുലിയെ പിടികൂടി വനംവകുപ്പ് ഉള്‍വനത്തില്‍ തുറന്നു വിട്ടു.ആറു വയസ്സുള്ള ആണ്‍പുലിയാണ് കഴിഞ്ഞദിവസം രാത്രിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത്.ആരോഗ്യസ്ഥിതി തൃപ്തികരമായതിനാല്‍ പുലിയെ ഇന്ന് രാവിലെ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ഉള്‍വനത്തില്‍ ചീഫ് വൈല്‍ഡ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം തുറന്നു വിടുകയായിരുന്നു.മൂപ്പൈനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ നല്ലന്നൂര്‍ മേഖലയിലാണ് പുലി ഭീതി പരത്തിയിരുന്നത്.പലരും പുലിയെ കാണുകയും നിരീക്ഷണ ക്യാമറയിലടക്കം പുലിയുടെ ദൃശ്യങ്ങളടക്കം പതിയുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് വനം വകുപ്പ് പുലിയെ പിടികൂടുന്നതിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട് സ്ഥാപിച്ചത്.ഈ കൂട്ടിലാണ് ഇന്നലെ രാത്രി 8 മണിയോടെ പുലി കുടുങ്ങിയത്.
തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് പുലിയെ കുപ്പാടിയിലെ അനിമല്‍ ഹോസ് പെയ്‌സ് സെന്ററിലേക്ക് പുലിയെ മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തില്‍ തുടര്‍ന്ന് വിടുകയായിരുന്നു. കഴിഞ്ഞ ജൂലൈ 15ന് നല്ലന്നൂരില്‍ പുലി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വ്യാപാരിക്ക് വീണു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.