തലശ്ശേരി – മൈസൂരു റെയില്‍പാതയ്ക്കുള്ള ഹെലിബോണ്‍ സര്‍വ്വേ ആരംഭിച്ചു. ഹെലികോപ്റ്ററില്‍ ഘടിപ്പിച്ച ഇലക്ട്രോ മാഗ്നറ്റിക് ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. ഇന്ന് മീനങ്ങാടി- മാനന്തവാടി ഭാഗങ്ങളിലാണ് സര്‍വ്വേ നടന്നത്. കൊങ്കണ്‍ റെണ്‍യിലവേ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ കമ്പനിയാണ് ജില്ലയില്‍ രണ്ട് ദിവസത്തെ സര്‍വ്വേ നടത്തുന്നത്.വരും ദിവസം മൈസൂരുവിലേക്കുമുളള സര്‍വ്വേയും പൂര്‍ത്തിയാക്കും. തുടര്‍ന്ന് സര്‍വ്വേ സംഘം തലശ്ശേരിയിലേക്ക് മാറും.
തലശ്ശേരി മൈസൂര് റെയില്‍വേ പാതയ്ക്കായി 18 കോടി രൂപമുടക്കിയുള്ള ഹെലിബോണ്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ഹെലികോപറ്ററും, ആധുനിക ഉപകരണങ്ങളുമുപയോഗിച്ചാണ് സര്‍വ്വേ. ഇലക്ട്രോ മാഗ്നറ്റിക് ഇന്‍സ്ട്രുമെന്റ്‌സ് ഹെലികോപറ്ററിന്റെ സഹായത്തോടെ ഉപയോഗിച്ചാണ് ആകാശ സര്‍വ്വേ നടത്തുന്നത്. രാവിലെ 9-3ടോ ബത്തേരിയിലെ ഹെലിപ്പാടില്‍ നിന്നുമാണ് ഹെലികോപ്റ്റര്‍ സര്‍വ്വേയ്ക്കായി പുറപ്പെട്ടത്.ഇന്ന് മീനങ്ങാടി മാനന്തവാടി എന്നീഭാഗങ്ങളിലാണ് സര്‍വ്വേ നടത്തിയത്. വരും ദിവസം മൈസൂരുവിലേക്കുമുളള സര്‍വ്വേയും പൂര്‍ത്തിയാക്കും. തുടര്‍ന്ന് സര്‍വ്വേ സംഘം തലശ്ശേരിയിലേക്ക് മാറും. പാതകടന്നുപോകുന്ന ഏരിയകളിലെ മണ്ണിന്റെ ഘടന, പാറ, ഭൂഗര്‍ഭ ജലവിതാനം, ചതുപ്പ് പ്രദേശങ്ങള്‍ എ്ന്നിവയാണ് സര്‍വ്വേയിലൂടെ പരിശോധിക്കുക. ഡെന്‍മാര്‍ക്കില്‍നിന്നുള്ള രണ്ട് എഞ്ചിനീയര്‍മാരടക്കം ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷ്ണനല്‍ ജ്യോഗ്രഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന സര്‍വ്വേ സംഘത്തിലുണ്ട്. ഹെലിബോണ്‍ സര്‍വ്വേപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ ഏകോപിച്ചായിരിക്കും നിര്‍ദ്ധിഷ്ഠപാതയുടെ അലൈന്‍മെന്റ് വരുക. പാതയുടെ സര്‍വ്വേയ്ക്കായി 10 ദിവസമാണ് സംഘം വയനാ്ട്ടിലും കണ്ണൂരിലുമായി ചെലവഴിക്കുക. അതേസമയം സര്‍വ്വേ പ്രഹസനവും ധൂര്‍ത്തുമാണന്ന് ആരോപണവുമായി നീലഗിരി- വയനാട് എന്‍എ്ച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റിയും രംഗത്തെത്തിയിട്ടുണ്ട്.