മഴ വീണ്ടും ശക്തമാകുന്നു ജില്ലയില്‍ 2 ദിവസം യെല്ലോ അലെര്‍ട്ട്

0

ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഇന്നലെ വൈകിട്ടോടെയാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.ബംഗാള്‍ ഉള്‍കടലിലെ ന്യുനമര്‍ദ്ദം കേരളത്തിന് ഭീഷണിയോ, 24 മണിക്കൂറില്‍ എന്ത് സംഭവിക്കും? 8 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം വയനാട,്പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രണ്ട് ദിവസം യെല്ലോ അലെര്‍ട്ട.് നവംബര്‍ 12 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും ഈ സാഹചര്യം കേരളത്തില്‍ മഴ ശക്തമാക്കിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിന്റെ ഫലമായി കേരളത്തില്‍ മൂന്ന് നാള്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം നവംബര്‍ 12, 13, 14 തീയതികളിലാകും കൂടുതല്‍ മഴ ഭീഷണിയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നിലവില്‍ രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ദിവസം 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
12 – 11 – 2022 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
13 – 11 – 2022 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!