വെള്ളമുണ്ടയില്‍ എബിസിഡി ക്യാമ്പിന് ഇന്ന് തുടക്കം
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിന് തുടക്കം.3 ദിവസങ്ങളിലായി വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.തദ്ദേശ, സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ പി ജയരാജന്‍, വിഷയാവതരണം നടത്തി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജംഷീര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ അജീഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍. മാനന്തവാടി തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി ഇസ്മായില്‍, ഐടി മിഷന്‍ പ്രോജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്‌സണല്‍ സജിന ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.