നാഥനില്ലാത്ത ആഴ്ച ചന്ത
സംസ്ഥാന സര്‍ക്കാരിന്റെ തലശ്ശേരി പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി വള്ളിയൂര്‍ക്കാവില്‍ അഞ്ച് കോടിയോളം രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ നാഥനില്ലാത്ത അവസ്ഥയില്‍.വിനോദ സഞ്ചാര വകുപ്പ് വള്ളിയൂര്‍ക്കാവ് ഡവലപ്പ്മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്റ് എകസിബിഷന്‍ സ്പെയ്സ് എന്ന പേരിലാണ് വള്ളിയൂര്‍ക്കാവ് ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍ 4.87 കോടി രൂപാ ചിലവില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. സംഭവത്തില്‍ പോലീസ് വിജിലന്‍സ് അന്വോഷിക്കണമെന്ന് വള്ളിയൂക്കാവ് ക്ഷേത്രസംരക്ഷണ സമിതി.
ദേവസ്വം ഭൂമിയില്‍ നിര്‍മിച്ച കെട്ടിടം രണ്ട് മാസം മുമ്പാണ് ടൂറിസം വകുപ്പ് മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത്.എന്നാല്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.മഴക്കാലത്ത് വെള്ളംകയറുന്ന സ്ഥലമായതിനാല്‍ കരിങ്കല്ലില്‍ കെട്ടി ഉയര്‍ത്തിയശേഷം പ്ലാറ്റ്ഫോം നിര്‍മിച്ചാണ് ആഴ്ചചന്തകള്‍ നടത്താനായി കെട്ടിടം നിര്‍മിച്ചത്.കരിങ്കല്ലുകള്‍ വേണ്ടരീതിയില്‍ സിമന്റ് ഉപയോഗിച്ച് നിര്‍മിക്കാത്തത് കാരണമാണ് വയലിലുള്ള കരിങ്കല്‍ കെട്ടിന് വിള്ളല്‍ വന്നതെന്നാണ് നിഗമനം.ഇതിന് പുറമെ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ ഏത് രീതിയില്‍ കെട്ടിടങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ തീരുമാനിച്ചിട്ടില്ല.വള്ളിയൂര്‍ക്കാവ് ഉത്സവം നടക്കുമ്പോള്‍ ട്രേഡ്ഫയര്‍ നടത്താനും ഉത്സവത്തിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തിയിരുന്ന ഭൂമിയിലാണ് താഴെക്കാവ് അമ്പലത്തോട് ചേര്‍ന്ന് കെട്ടിടങ്ങള്‍ നിര്‍മിച്ചത്.എന്നാല്‍ ഏത് രീതിയിലുള്ള ചന്തയാണ് ഇവിടെ നടത്താന്‍ കഴിയുക എന്നോ ഏത് വകുപ്പാണ് തുടര്‍നടപടികള്‍ നടത്തേണ്ടതെന്നോ ഇത് വരെയും തീരുമാനിച്ചിട്ടില്ല.നിലവില്‍ സാമുഹ്യവിരുദ്ധരുടെ താവളമായി ഇവിടം മാറിയിട്ടുണ്ട്.രാത്രികാലങ്ങളില്‍ വൈദ്യുതിവെള്ളിച്ചമില്ലാത്തതിനാല്‍ മദ്യപന്മാരും അസാന്മാര്‍ഗ്ഗ പ്രവര്‍ത്തകരും ഇവിടെ സ്ഥിരം താവളമാക്കിയിട്ടുണ്ട്.